Trending

താനുരിൽ മതിലിടിഞ്ഞ് മൂന്ന് വയസ്സുകാരൻ മരണപ്പെട്ടു



താനുർ കാരാട് മുനമ്പത്ത് വീടിന് മുന്നിലുള്ള ചുറ്റുമതിലിടിഞ്ഞ് മൂന്ന് വയസ്സുകാരൻ മരണപ്പെട്ടു. കാരാട് മുനമ്പത്ത് പഴയവളപ്പിൽ ഫസലുവിന്റെ മകൻ ഫർസീൻ ഇശൽ (3) ആണ് മരിച്ചത്.

ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടം നടന്നത്. വീടിന് മുന്നിലുള്ള ചുറ്റുമതിലിന് അരികെ നിൽക്കുകയായിരുന്ന കുട്ടിയുടെ ദേഹത്തേക്ക് ഹോളോബ്രിക്സ് കെട്ടിയ ചുറ്റുമതിൽ ഇടിഞ്ഞു വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരും ചേർന്ന് കുട്ടിയെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലും, തുടർന്ന് തിരൂർ ജില്ലാ ആശുപത്രിയിലേക്കും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഫസലിന്റെ രണ്ടാമത്തെ മകനാണ് ഫർസീൻ ഇശാൽ.

Previous Post Next Post
3/TECH/col-right