Trending

കൊവിഡ് വ്യാപനം വീണ്ടും ഉയരുന്നു; പുതിയ ഉപവകഭേദം കാരണമെന്ന് ലോകാരോഗ്യസംഘടന



കൊവിഡ് വ്യാപനം ലോകത്തിന്റെ പലഭാഗങ്ങളിലും വീണ്ടും ഉയരുകയാണ്. ഒമിക്രോണിന്റെ പുതിയ ഉപവകഭേദമായ EG.5.1 ആണ് ഇതിന് കാരണമെന്ന് ലോകാരോഗ്യസംഘടന.

2023 ഫെബ്രുവരിയിലാണ് EG.5.1 ആദ്യമായി കണ്ടെത്തിയത്. ഇപ്പോൾ 45 രാജ്യങ്ങളിൽ ഈ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്.

യുകെയിൽ EG.5.1 വളരെ വേഗം പടരുകയാണ്. ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏഴിലൊന്ന് കൊവിഡ് കേസുകളും EG.5.1 മൂലമാണെന്നാണ് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി പറയുന്നത്.

EG.5.1 തീവ്രവ്യാപനശേഷിയുള്ളതാണ്. മുമ്പത്തെ വകഭേദങ്ങളെപ്പോലെ തന്നെ തൊണ്ടവേദന, മൂക്കൊലിപ്പ്, മൂക്കടപ്പ്, തുമ്മൽ, വരണ്ട ചുമ, തലവേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളോടെ പ്രകടമാകും.

ലോകാരോഗ്യസംഘടന EG.5.1 വകഭേദത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അപകടസാധ്യത മറ്റ് വകഭേദങ്ങളേക്കാൾ ഉയർന്നതല്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

കൊവിഡ് വ്യാപനം തടയുന്നതിന് മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകൾ പതിവായി കഴുകുക എന്നീ മുൻകരുതലുകൾ സ്വീകരിക്കാൻ ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നു.

Previous Post Next Post
3/TECH/col-right