Trending

കോഴിക്കോട് നിപ സംശയം: ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം


കോഴിക്കോട്: നഗരത്തിൽ രണ്ട് പേരുടെ പനി മരണത്തിൽ നിപ സംശയം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച രണ്ട് പേർക്കും നിപ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. ഇവരുടെ ശരീര സ്രവങ്ങൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഫലം കിട്ടിയ ശേഷം സ്ഥിരീകരണം ലഭിക്കും.

മരിച്ച ഒരാളുടെ ബന്ധുക്കളും തീവ്രപരിചരണ വിഭാഗത്തിലാണ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നു.

നിപ ആശങ്കയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ആരോഗ്യ പ്രവർത്തകരും ബന്ധുക്കളുമടക്കം നിരീക്ഷണത്തിലാണ്. നിപ ലക്ഷണങ്ങൾ കണ്ട സാഹചര്യത്തിലാണ് സ്വകാര്യ ആശുപത്രി വിവരം സർക്കാരിനെ അറിയിച്ചത്.

കഴിഞ്ഞ വർഷങ്ങളിൽ കോഴിക്കോട് ജില്ലയിൽ നിപ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിപയുടെ ആദ്യ ലക്ഷണങ്ങൾ പനി, തലവേദന, വിറയൽ, ശരീര വേദന, ഛർദ്ദി, വയറിളക്കം എന്നിവയാണ്. ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കണം.

Previous Post Next Post
3/TECH/col-right