Trending

നിപ വൈറസ്: ജാഗ്രതാ മുൻകരുതലുകൾ കർശനമാക്കി; കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി


കോഴിക്കോട് ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജാഗ്രതാ മുൻകരുതലുകൾ കർശനമാക്കി.

കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ ഉൾപ്പെടെ) അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ ഒരുക്കാം. യൂണിവേഴ്സിറ്റി പരീക്ഷകളിൽ മാറ്റമില്ല.

കോഴിക്കോട് ജില്ലയിൽ ആൾക്കൂട്ട നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. 24 വരെ വലിയ പരിപാടികൾ ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നിർദ്ദേശിച്ചിട്ടുണ്ട്. അന്തിമതീരുമാനമെടുക്കാൻ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ഒരു വിദ്യാർഥിയുടെ കാര്യത്തിൽ സ്വീകരിച്ചത് മുൻകരുതലാണ്. ലക്ഷണങ്ങളില്ലെന്നും മന്ത്രി പറഞ്ഞു.

നിപ വൈറസ് ബാധയെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാൻ സംസ്ഥാനത്ത് കൺട്രോൾ റൂം തുടങ്ങും.

Previous Post Next Post
3/TECH/col-right