Trending

മൊബൈൽ കണക്ഷൻ : അനർഹരുടെ കൈകളിലേക്ക് സിം എത്തുന്നത് തടയാൻ കേന്ദ്ര സർക്കാർ



പുതിയ സിം കാര്‍ഡ് എടുക്കാൻ ആഗ്രഹിക്കുന്നവർക്കും, പഴയ സിം മാറ്റിയെടുക്കാൻ ആഗ്രഹിക്കുന്നവർക്കും, ഇ-സിം സേവനം ഇന്‍സ്റ്റാള്‍ ചെയ്തു നൽകുന്ന കടകള്‍ക്കുമായി നിയമങ്ങൾ കൂടുതൽ കർശനമാക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ.

അനർഹരുടെ കൈയ്യിലേക്ക് സിം എത്തുന്നത് തടയാക്കാനാണ് പുതിയ നിയമങ്ങൾ വരുന്നതെന്നാണ് റിപ്പോർട്ട്. വ്യക്തികള്‍ക്കും ടെലകോം കമ്പനികള്‍ക്കും സിം വില്‍ക്കുന്ന കടകള്‍ക്കും മുന്നില്‍ കൂടുതല്‍ കടമ്പകള്‍ ഉണ്ടാകും.

സിം നഷ്ടപ്പെട്ടാൽ

ഇപ്പോൾ ഉപയോഗിച്ചു വരുന്ന സിം കാര്‍ഡിന് കേടുപാടു സംഭവിക്കുകയോ അവ നഷ്ടപ്പെടുകയോ ചെയ്യാം. പകരം പുതിയത് ലഭിക്കണമെങ്കിൽ അതിവിശദമായ വേരിഫിക്കേഷന്‍ വേണ്ടിവന്നേക്കും എന്നാണ് സൂചന. പുതിയ സിം കാര്‍ഡ് എടുക്കാൻ ഏര്‍പ്പെടുത്തുന്ന നിയമങ്ങള്‍, മാറ്റിയെടുക്കുന്നവര്‍ക്കും ബാധകമാക്കിയേക്കും.

വില്‍പ്പനക്കാര്‍ക്ക്

സിം കാര്‍ഡുകള്‍ വില്‍ക്കുന്ന കടകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം. ഇത്തരം കടകളില്‍ ജോലിയെടുക്കുന്നവരുടെ പശ്ചാത്തലം കൃത്യമായി പരിശോധിച്ചിരിക്കണം എന്നായിരിക്കും നിയമം അനുശാസിക്കാന്‍ പോകുന്നത്. അങ്ങനെ ചെയ്യാത്ത പക്ഷം ഓരോ കടയ്ക്കും 10 ലക്ഷം രൂപ വരെ പിഴയിട്ടേക്കുമെന്നാണ് സൂചന. ഈ നിയമം 2023 ഒക്ടോബര്‍ 1ന് പ്രാബല്യത്തില്‍ വരുമെന്നുമാണ് വിവരം. അതേസമയം, നിലവില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ക്ക് ജോലിക്കാരുടെ പശ്ചാത്തലം പരിശോധിക്കാന്‍ സെപ്റ്റംബര്‍ 30, 2024 വരെ സാവകാശം നല്‍കും.

പൊലിസ് വേരിഫിക്കേഷന്‍

അസാം, കശ്മിര്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കമ്പനികള്‍ക്ക് സിം വില്‍ക്കാന്‍ അനുമതി ലഭിക്കണമെങ്കിൽ പൊലിസ് വേരിഫിക്കേഷന്‍ വരെ വേണ്ടിവരും.

ഈ പുതിയ നിയമങ്ങൾ എന്തുകൊണ്ട് പ്രധാനമാണ്?

  • അനർഹരുടെ കൈകളിലേക്ക് സിം എത്തുന്നത് തടയാൻ ഇത് സഹായിക്കും. ഇത് സൈബർ കുറ്റകൃത്യങ്ങൾ തടയാൻ സഹായിക്കും.
  • സിം വില്‍ക്കുന്ന കടകളുടെ ഉത്തരവാദിത്തം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും.
Previous Post Next Post
3/TECH/col-right