Trending

കേരളത്തിലെ സ്കൂളുകളിൽ അതിവേഗ ബ്രോഡ്ബാന്‍ഡ് ഇന്റർനെറ്റ് ഉറപ്പാക്കും: വി. ശിവന്‍കുട്ടി


കേരളത്തിലെ സ്കൂളുകളിൽ അതിവേഗ ബ്രോഡ്ബാന്‍ഡ് ഇന്റർനെറ്റ് ഉറപ്പാക്കാൻ സർക്കാർ നടപടി സ്വീകരിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.

ഹൈടെക് പദ്ധതിയുടെ ഭാഗമായി നേരത്തെ 9205 പ്രൈമറി - അപ്പർപ്രൈമറി സ്കൂളുകളിൽ രണ്ട് എം.ബി.പി.എസ് വേഗതയിലും 4752 ഹൈസ്കൂൾ - ഹയർസെക്കണ്ടറി സ്കൂളുകളിൽ ആദ്യം എട്ട് എം.ബി.പി.എസ് വേഗതയിലും പിന്നീട് 100 എം.ബി.പി.എസ് വേഗതയിലും ബി.എസ്.എന്‍.എല്‍ വഴി ബ്രോഡ്ബാന്‍ഡ് ഇന്റർനെറ്റ് കണക്ഷന്‍ നൽകിയിരുന്നു.

കിഫ്ബി പദ്ധതി പൂ‍ർത്തിയാകുന്ന മുറക്ക് കെഫോണ്‍ പദ്ധതി വഴി സ്കൂളുകള്‍ക്ക് സൗജന്യ ഇന്റർനെറ്റ് തുടർന്ന് നല്‍കാന്‍ സർക്കാർ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് 1 മുതല്‍ 12 വരെ ക്ലാസുകളിലേക്കുള്ള 13,957 സ്കൂളുകളുടെ പട്ടിക 2022 ജൂലൈ മാസം പൊതുവിദ്യാഭ്യാസ വകുപ്പിലെ നിർവഹണ ഏജന്‍സിയായ കൈറ്റ് കെഫോണിന് ലഭ്യമാക്കിയിരുന്നു.

എല്ലാ ഹൈടെക് ക്ലാസ് മുറികളിലും (45,000 ക്ലാസ് മുറികള്‍) ഇന്റർനെറ്റ് സൗകര്യം ലഭിക്കേണ്ട 4752 സ്കൂളുകളില്‍ സെപ്തംബർ 20ഓടെ ഇന്റ‍ർനെറ്റ് കണക്ഷന്‍ പൂർത്തിയാക്കും എന്നാണ് കെ ഫോണ്‍ അറിയിച്ചിരുന്നത്. എന്നാൽ കെ ഫോണിന്റെ പ്രവ‍ർത്തനം പൂർണരൂപത്തില്‍ എത്താത്തതുമൂലമുള്ള കുറവുകള്‍ ഉണ്ടായിട്ടുണ്ട്. അത് പരിഹരിക്കുംെന്നും 2023 ഒക്ടോബർ മാസത്തോടെ മുഴുവന്‍ ഹൈടെക് സ്കൂളുകളിലും 100 എം.ബി.പി.എസ് വേഗതയുള്ള ബ്രോഡ്ബാന്‍ഡ് ഇന്റ‍ർനെറ്റ് സൗകര്യം ഏർപ്പെടുത്തുമെന്നും കെ ഫോണ്‍ അറിയിച്ചിട്ടുണ്ട്.

Previous Post Next Post
3/TECH/col-right