Trending

ന്യൂഡൽഹിയിൽ ജി20 ഉച്ചകോടി ഇന്ന് മുതൽ


ഗ്രൂപ്പ് ഓഫ് ട്വന്റി (ജി20) ഉച്ചകോടി സെപ്തംബർ 9 ന്യൂഡൽഹിയിൽ ആരംഭിക്കും. 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്ന പ്രമേയത്തിന് കീഴിലാണ് ഈ വർഷത്തെ പരിപാടികൾ ക്രമീകരിച്ചതെന്ന് ജി20 പ്രസിഡൻസി പ്രതിനിധികൾ വ്യക്തമാക്കി.

സാമ്പത്തിക വളർച്ച, സ്ഥിരത, വികസന ആവശ്യങ്ങള്‍ എന്നിവയിലാണ് ചർച്ചകളും പരിപാടികളും കേന്ദ്രീകരിക്കുക. ആഫ്രിക്കൻ യൂണിയന്റെ ജി20 അംഗത്വം, കാലാവസ്ഥാ വ്യതിയാന ധനസഹായം എന്നിവയാണ് പ്രധാന ചർച്ചാ വിഷയങ്ങൾ.

ആഫ്രിക്കൻ യൂണിയന്റെ അംഗത്വം ഇത്തവണത്തെ ഉച്ചകോടിയുടെ പ്രധാന ചർച്ചയാവാനാണ് സാധ്യത. ഇന്ത്യ ജി20 അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം, ഗ്ലോബൽ സൗത്തിന്റെ ഭൂരിഭാഗവും ജി20 യില്‍ ഇല്ലെന്ന് ഇന്ത്യന്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു. സമ്ബൂര്‍ണ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി 55 ആഫ്രിക്കന്‍ രാജ്യങ്ങള്‍ അടങ്ങുന്ന ആഫ്രിക്കൻ യൂണിയനെ അംഗമാക്കാന്‍ ഇന്ത്യ നിർദേശിച്ചു. യു എസ് പ്രസിഡന്റ് ജോ ബൈഡനും ജർമന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സും ഇതിന് പിന്തുണ അറിയിച്ചതിനാല്‍ ഇത് ഉച്ചകോടിയില്‍ യാഥാര്‍ഥ്യമാകും.

ജി20 യെ കൂടുതൽ വിപുലീകരിക്കാനും വികസ്വര രാജ്യങ്ങൾക്ക് അവരുടെ ആശങ്കകള്‍ നേരിട്ട് ഉന്നയിക്കാന്‍ കഴിയുന്ന ഒരു ഫോറമായും ഇത് മാറും. അതേസമയം, പുതിയ അംഗങ്ങളെ ചേർക്കുന്നതോടെ കൂടുതല്‍ ആവശ്യങ്ങള്‍ ഉയരാനും ഘടനയില്‍ വൈപുല്യം വരുന്നത് എങ്ങിനെ ഭാവി പ്രവർത്തനത്തെ ബാധിക്കുമെന്നതും അംഗങ്ങള്‍ക്കിടയില്‍ ചർച്ചയാകും.

ബഹുമുഖ വികസന ബേങ്കുകളോട് കാലാവസ്ഥാ വ്യതിയാന ധനസഹായം അവരുടെ പ്രധാന ദൗത്യങ്ങളില്‍ ഉള്‍പ്പെടുത്താനും അത്തരം ആവശ്യങ്ങള്‍ക്കായി അവരുടെ വായ്പ വര്‍ധിപ്പിക്കാനും ഈ വർഷത്തെ ഉച്ചകോടി ആവശ്യപ്പെടും.

റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെയും ചൈനീസ് നേതാവ് ഷി ജിന്‍പിംഗിന്റെയും അഭാവം ഉച്ചകോടിയില്‍ പ്രകടമാകും. യുക്രൈന്‍ യുദ്ധത്തെ അപലപിക്കുന്ന സംയുക്ത പ്രസ്താവന വേണമെന്ന യൂറോപ്യന്‍ യൂണിയന്‍ ആവശ്യം പരിഗണിക്കാൻ ഇടയില്ല. ഇത്തരം വിഷയങ്ങൾ യു എന്‍ പോലുള്ള വേദികളിലാണ് ചർച്ച ചെയ്യേണ്ടതെന്നും ജി 20 സാമ്ബത്തിക വിഷയങ്ങള്‍ക്ക് പ്രാമുഖ്യം  ഇന്ത്യ വ്യക്തമാക്കുന്നത്.

വികസ്വര രാജ്യങ്ങൾക്ക് പ്രയോജനകരമായ ഫലങ്ങൾ ഉൾപ്പെടെ, ഉച്ചകോടിയില്‍ ഇന്ത്യയുടെ സമീപനം വ്യക്തമായ ചില ഫലങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.

കോടിക്ക് മുന്നോടിയായുള്ള ജി20 മന്ത്രിതല ചർച്ചകളിൽ ആഗോള രാജ്യങ്ങളെ സംബന്ധിച്ച പ്രധാനപ്പെട്ട നിരവധി വിഷയങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ടെന്ന് പ്രസിഡന്‍സി പ്രതിനിധികള്‍ വ്യക്തമാക്കി. ആഗോള ധനകാര്യ സ്ഥാപനങ്ങളുടെ പരിഷ്‌കരണം, പരമാധികാര കടത്തിന്റെ പുനഃക്രമീകരണം, കാലാവസ്ഥാ ധനസഹായം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഈ വർഷത്തെ ജി20 ഉച്ചകോടി ഏറെ ശ്രദ്ധേയമാകുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോള സാമ്പത്തിക വ്യവസ്ഥയെ നയിക്കുന്ന രാജ്യങ്ങളുടെ നേതാക്കൾ ഒത്തുചേരുന്ന ഈ വേദി, ലോകത്തെ നേരിടുന്ന പ്രധാന വെല്ലുവിളികളെ നേരിടാനുള്ള പരിഹാരങ്ങൾ കണ്ടെത്താനുള്ള അവസരമാണ്.



Previous Post Next Post
3/TECH/col-right