Trending

സ്ട്രോക്കും ഷുഗറും ഇല്ലാതാക്കും, ആയുസ്സ് വര്‍ദ്ധിപ്പിക്കും; കട്ടന്‍ ചായ ചില്ലറക്കാരനല്ല

 


ഒരു ദിവസം ആരംഭിക്കുന്നത് തന്നെ കടുപ്പത്തില്‍ ഒരു ചായ അല്ലെങ്കില്‍ ഒരു കാപ്പി കുടിച്ചായിരിക്കും. അത് ദിവസം മുഴുവന്‍ നമുക്ക് ഊര്‍ജ്ജം നല്‍കുമെന്ന വിശ്വാസമാണ് പലര്‍ക്കും.

വൈകുന്നേരങ്ങളിലും ഒരു ചായ കുടിക്കുന്നത് കൂടുതല്‍ ഉന്മേഷം നല്‍കും. എന്നാല്‍ ചായ വെറുതെ കുടിക്കുന്ന ഒന്നല്ല, അതിന് മറ്റ് പല ഗുണങ്ങളും ഉണ്ടെന്ന് ആരും മനസിലാക്കുന്നില്ല.

ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനും ദീര്‍ഘായുസ്സിനും ചായ പ്രധാനമാണ്, പ്രത്യേകിച്ച്‌ കട്ടന്‍ ചായ. ഇടയ്‌ക്കിടെ കടുപ്പത്തിലൊരു സുലൈമാനി ഇട്ട് കുടിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. ദിവസത്തില്‍ നാലും അഞ്ചും തവണ കട്ടന്‍ ചായ കുടിക്കുന്ന ആളുകളുമുണ്ട്. എന്നാല്‍ ഈ ശീലം ആയുസ്സ് വര്‍ദ്ധിപ്പിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. അനല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഒരു ദിവസം രണ്ട് കപ്പില്‍ കൂടുതല്‍ കട്ടന്‍ ചായ കുടിക്കുന്ന ആളുകള്‍ക്ക് ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവ വരാനുള്ള സാധ്യത കുറവാണെന്ന് ഗവേഷകര്‍ കണ്ടെത്തി. ഒരു ദിവസം മൂന്ന് കപ്പ് കട്ടന്‍ ചായ കുടിക്കുമ്ബോള്‍ അവരുടെ മരണസാധ്യത 12 ശതമാനം കുറയുന്നുണ്ടെന്നും പഠനം പറയുന്നു. അതായത് മനുഷ്യായുസ്സ് വര്‍ദ്ധിപ്പിക്കുന്നു. ഈ കട്ടനില്‍ ഒരല്‍പം പാല്‍ ചേര്‍ത്താലും ആരോഗ്യത്തെ ബാധിക്കില്ല.

പ്രമേഹം, സ്‌ട്രോക്ക്, ഹൃദ്രോഗം എന്നിവയ്‌ക്കുള്ള സാധ്യത കുറയ്‌ക്കാന്‍ കട്ടന്‍ ചായയ്‌ക്ക് സാധിക്കുന്നു. ഫൈറ്റോ ന്യൂട്രിയന്റുകള്‍, പോളിഫെനോള്‍സ്, കാറ്റെച്ചിനുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്ബന്നമാണ് കട്ടന്‍ ചായ. ഇത് ശരീരത്തിന്റെ പ്രതിരോധം വര്‍ദ്ധിപ്പിക്കും. ഒരു കപ്പ് കട്ടന്‍ ചായയില്‍ 2.4 കലോറിയും കാര്‍ബോഹൈഡ്രേറ്റ്, ഫൈബര്‍, പ്രോട്ടീന്‍, കൊഴുപ്പ് എന്നിവ ചെറിയ രീതിയിലും അടങ്ങിയിട്ടുണ്ട്.

Previous Post Next Post
3/TECH/col-right